കോഴിക്കോട്: ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ വച്ച് ഇയാള്‍ യുവതിക്ക് നേരെ നഗ്നതാ പ്രദശനം നടത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെ യുവതി പോലീസിന് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരില്‍ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.