മണ്ണാർക്കാട് : ചായക്കടയിൽ സ്ഥിരമായി ശല്യമുണ്ടാക്കുകയും സാമൂഹ്യമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തുകയും ചെയ്‌തെന്ന പരാതിയിൽ വടക്കുമണ്ണം സ്വദേശി ശ്രീനിവാസ(52)നെതിരെ കേസെടുത്തു.
മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്. വടക്കുമണ്ണത്ത് ചായക്കട നടത്തുന്ന സ്ത്രീയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ശ്രീനിവാസൻ ഇവരോടും ചായകുടിക്കാനെത്തുന്നവരോടും മോശമായി പെരുമാറുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു.