കോഴിക്കോട്: പനി ബാധിച്ച് 11 വയസുകാരി മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി നിസാമിന്റെ മകള്‍ ദില്‍ഷയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കുട്ടിക്ക് കടുത്ത പനി ബാധിക്കുകയായിരുന്നു. നിപ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി കുട്ടി മരിക്കുകയായിരുന്നു. കാരശേരിയിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലായിരുന്നു പനി തുടങ്ങിയ സമയത്ത് കുട്ടിയെ ചികിത്സിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.