കൊച്ചി: 2023 സാമ്പത്തികവർഷം ഒന്നാം അർദ്ധവർഷത്തിലെ 105.55 ബില്ല്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം (ജിഡിപിഐ) 2024 സാമ്പത്തികവർഷം ഒന്നാം അർദ്ധവർഷത്തിൽ 124.72 ബില്ല്യൺ രൂപയായിരുന്നു. ഇത് 18.2% വളർച്ചയാണ്. ഇത് 14.9% വ്യവസായ വളർച്ചയേക്കാൾ കൂടുതലുമാണ്. 
കമ്പനിയുടെ ജിഡിപിഐ 2023 സാമ്പത്തികവർഷം രണ്ടാം പാദത്തിലെ 51.85 ബില്യണിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 60.86 ബില്യണായി ഉയർന്നു. 17.4% വളർച്ച. ഈ വളർച്ച 12.5% എന്ന വ്യവസായ വളർച്ചയെക്കാൾ കൂടുതലായിരുന്നു. 
സംയോജിത അനുപാതം 2023 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിലെ 104.6% ആയി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിന് 103.7% ആയിരുന്നു. 2024 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിലെ 0.83 ബില്യൺ രൂപയുടെയും 2023 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിലെ 0.28 ബില്യൺ രൂപയുടെയും സി.എ.ടി. നഷ്ടത്തിന്‍റെ ആഘാതം ഒഴിവാക്കി, സംയോജിത അനുപാതം യഥാക്രമം 102.7%, 104.2% ആയിരുന്നു.
സംയോജിത അനുപാതം 2023 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 105.1% ന്‍റെ സ്ഥാനത്ത് 104.6% 2024 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിൽ 103.7% ആയിരുന്നു. 2024 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 0.43 ബില്യൺ രൂപയുടെയും 2023 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 0.28 ബില്യൺ രൂപയുടെയും സി.എ.ടി. നഷ്ടങ്ങളുടെ ആഘാതം ഒഴിവാക്കിയുള്ള, സംയോജിത അനുപാതം 102.8%, 104.3% എന്നിങ്ങനെ ആയിരുന്നു.
നികുതിക്ക് മുമ്പുള്ള ലാഭം (പി.ബി.ടി.) 2023 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 10.75 ബില്ല്യൺ രൂപ ആയിരുന്നത് 19.4% വളർന്ന് 2024 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിൽ 10.75 ബില്ല്യൺ രൂപ ആയപ്പോൾ പിബിടി 2023 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 6.10 ബില്ല്യൺ രൂപ ആയിരുന്നത് 25.3% വളർന്ന് 2024 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിൽ 7.64 ബില്ല്യൺ രൂപ ആയി. 
തൽഫലമായി, നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 2023 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിലെ 9.40 ബില്യൺ രൂപയിൽ നിന്ന് 3.0% വർധിച്ച് 2024 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിൽ  9.68 ബില്യൺ രൂപയിലെത്തി. 
പിഎടി 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 5.91 ബില്യൺ രൂപയിൽ നിന്ന് 2.2% വർധിച്ച് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 5.77 ബില്യൺ രൂപയിലെത്തി. 2023 സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ ടാക്‌സ് പ്രൊവിഷന്റെ ഒറ്റത്തവണ ആഘാതം ഒഴിവാക്കി, പിഎടി 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിൽ 19.2% ഉം 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം അർദ്ധവർഷത്തിൽ 24.8% ഉം വർദ്ധിച്ചു.
റിട്ടേൺ ഓൺ ആവറേജ് ഇക്വിറ്റി (ആർഒഎഇ) 2023 -സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിലെ 19.9% ആയി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിൽ 18.0% ആയിരുന്നപ്പോൾ, ആർഒഎഇ 2023 -സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 24.5% ആയി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 21.1% ആയിരുന്നു.
സോൾവൻസി അനുപാതം 2023 ജൂൺ 30നുള്ള 2.53x ആയിരുന്നത് 2023 സെപ്റ്റംബർ 30-ന് 2.59x ആയിരുന്നു, ഇത് ഏറ്റവും കുറഞ്ഞ റെഗുലേറ്ററി ആവശ്യകതയായ 1.50x-നേക്കാൾ കൂടുതലാണ്. 2023 മാർച്ച് 31-ന് സോൾവൻസി അനുപാതം 2.51x ആയിരുന്നു.
കമ്പനിയുടെ ഡയറക്ടർ ബോർഡ്, 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിലെ ഒരു ഓഹരിക്ക് 4.50 രൂപ എന്നതിന്‍റെ സ്ഥാനത്ത് 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിന് ഒരു ഓഹരിക്ക് 5.00 രൂപ എന്ന ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *