കൊച്ചി:  ഉത്സവ സീസൺ പ്രമാണിച്ച് സാംസങ് തിരഞ്ഞെടുത്ത ഗ്യാലക്സി എ സീരീസ് സ്‍മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. 3500 രൂപ വരെ ഇൻസ്റ്റന്‍റ് ക്യാഷ്ബാക്ക്, 2000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്ക്, 14 മാസം വരെ ലളിത ഇഎംഐ പേയ്‌മെന്‍റ് ഓപ്ഷനുകൾ എന്നിവ ലഭ്യമാണ്.
ഏറ്റവും മികച്ച ഫീച്ചറുകൾ, കിടയറ്റ ഡിസൈൻ, അതുല്യ വോയ്‌സ് ഫോക്കസ് ഫംഗ്‌ഷണാലിറ്റി ശബ്‌ദസംവിധാനം, ഡിഫൻസ്-ഗ്രേഡ് സെക്യൂരിറ്റി പ്ലാറ്റ്‌ഫോം എന്നിവ സാംസങ് ഗ്യാലക്സി എ സീരീസ് സ്‍മാർട്ട്‌ഫോണുകളുടെ പ്രത്യേകതകളാണ്.
18499 രൂപയുള്ള ഗ്യാലക്സി എ14 5ജി (4ജിബി +64ജിബി വേരിയന്‍റ്) 14499 രൂപയ്ക്കും 28990 രൂപയുടെ ഗ്യാലക്സി എ23 5ജി (6ജിബി + 128 ജിബി വേരിയന്‍റ്) 18999 രൂപയ്ക്കും  35499 രൂപയുടെ ഗ്യാലക്സി എ34 5ജി (8ജിബി + 128ജിബി വേരിയന്‍റ്) തുടങ്ങിയ പ്രീമിയം എ സീരീസ് മോഡലുകൾ 25999 രൂപയ്ക്കും 41999 രൂപയുടെ ഗ്യാലക്സി എ54 5ജി (8ജിബി +128ജിബി വേരിയന്‍റ്) 33499 രൂപയ്ക്കും ഇപ്പോൾ ലഭിക്കും. യഥാക്രമം 44രൂപ,  47 രൂപ, 49 രൂപ, 63 രൂപ എന്നിങ്ങനെയാണ് സാംസങ് ഫൈനാൻസിൽ  ഇവയുടെ പ്രതിദിന  ഇഎംഐ.

By admin

Leave a Reply

Your email address will not be published. Required fields are marked *