കോട്ടയം- പാലായില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ മുഖ്യ സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ തെള്ളകം വലിയവീട്ടില്‍ ബുദ്ധന് എന്ന് വിളിക്കുന്ന ബുദ്ധലാല്‍ (25)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാള്‍.
ഈ കേസിലെ മറ്റ് പ്രതികളായ അഖില്‍, റെയ്സന് ബാബു, ശ്രീജ എന്നിവരെ പാലാ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലാ സ്റ്റേഷന് എസ്. ഐ വി. എല്‍ ബിനു, എ. എസ്. ഐ ബിജു. കെ തോമസ്, സി. പി. ഓമാരായ ജസ്റ്റിന് ജോസഫ്, ശ്രീജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, ചങ്ങനാശേരി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
2023 October 18KeralaFraudഓണ്‍ലൈന്‍ ഡെസ്ക്title_en: arrested fraud