തൊടുപുഴ: വിവാഹ ദിവസത്തെ പ്രതിജ്ഞപോലെ സുഖത്തിലും ദുഃഖത്തിലും ഒന്നിച്ച് ജീവിച്ചു മരണത്തിലും ഒന്നിച്ച് ദമ്പതികളായ മാത്യുവും മേരിയും. കുടയത്തൂർ നരിക്കുഴിയിൽ എൻ.വി മാത്യു – 92, ഭാര്യ മേരി – 90 എന്നിവരാണ് മരണത്തിലും ഒന്നിച്ചത്. രണ്ടാഴ്ച മുൻപാണ് വാർദ്ധക്യ സഹജമായ രോഗം മൂലം മാത്യു മരണമടഞ്ഞത്. മേരി തിങ്കളാഴ്ചയാണ് മരിച്ചത്. രോഗ ബാധിതയായിരുന്നു. മേരി കരിങ്കുന്നം കരിങ്കുറ്റിയിൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി.
മക്കൾ: എൻ.എം. വർഗ്ഗീസ്, മേഴ്സി തോമസ്, ജോളി അഗസ്റ്റ്യൻ, എൻ.എം. സെബാസ്റ്റ്യൻ (സെബാനൊ റോയൽ ഗ്രൂപ്പ്). മരുമക്കൾ: കെ.പി. കോമളം (മേരി വർഗ്ഗീസ് റിട്ട. ഡിഇഒ), തോമസ് വെളിയത്തുമാലിൽ പുറപ്പുഴ, അഗസ്റ്റ്യൻ തോമസ് അഴകൻ പറമ്പിൽ, തൊടുപുഴ (റിട്ട. ഇന്ത്യൻ നേവി), ഡോളി സെബാസ്റ്റ്യൻ, (റിട്ട. സ്റ്റാഫ് നേഴ്സ് കെ.എസ്.എ) ചാലപ്പാട്ട്, പാറപ്പുഴ.