ചങ്ങനാശ്ശേരി- പോക്‌സോ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മൂന്നാംച്ചിറ ഭാഗത്ത് പുന്നത്ത് വീട്ടില്‍ മിഥുന്‍ (33)എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെ സാരിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ നാടുവിട്ടിരുന്നു. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ ഇയാളെ ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍നിന്നാണ് പിടികൂടിയത്.
ചങ്ങനാശ്ശേരി സ്‌റ്റേഷന്‍ എസ്.എച്ച്.ഓ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ ജയകൃഷ്ണന്‍, എ.എസ്.ഐ രഞ്ജീവ് ദാസ്, സി.പി.ഓ മാരായ അനില്‍കുമാര്‍, തോമസ് സ്റ്റാന്‍ലി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
2023 October 18KeralaCrimearrestpocsotitle_en: pocso case arrest