തച്ചമ്പാറ: ആയുഷ് സ്ഥാപനങ്ങളെ ദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി തച്ചമ്പാറ ഗവ.ആയുർവേദ ആശുപത്രിയിൽ നടന്ന യോഗ്യത പരിശോധന പൂർത്തിയായി.ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയരുന്നതിന്റെ പ്രതീക്ഷയിലാണ് തച്ചമ്പാറ ഗ്രാമം. വൈകാതെ തന്നെ ഔദ്യോഗികവിവരങ്ങൾ ലഭിക്കുമെന്നും അതോടെ പൊതുജനങ്ങൾക്ക് ആരോഗ്യസംരക്ഷണവും മെച്ചപ്പെട്ട ചികിത്സയും നൽകാനാകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ഒ. നാരായണൻകുട്ടി പറഞ്ഞു.
യോഗ ഹാൾ,ഫീഡിങ് ഏരിയ,ഭിന്നശേഷി സൗഹൃദ ശുചിമുറി,റാമ്പ്  തുടങ്ങിയ സൗകര്യങ്ങളാണ് എൻ എ ബി എച്ച് നിഷ്കർഷിക്കുന്നത്.ഇതു സംബന്ധിച്ച് ദേശീയ ആയുഷ് മിഷൻ പ്രതിനിധി സംഘം സ്ഥാപനം സന്ദർശിക്കുകയുണ്ടായി.സമൂഹത്തിലെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക,രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ലക്ഷ്യമിടുന്നത്.
ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയരുന്നതോടെ കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകാനാവുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ശോഭ പറഞ്ഞു.ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പൂർണ്ണ സജ്ജമാണ് ആശുപത്രി.കൂടുതൽ മെച്ചപ്പെട്ട സാമൂഹ്യ അംഗീകാരം ലഭിക്കുന്നതോടെ ഒരു നാടിന്റെ ആശയായി ഈ സ്ഥാപനത്തിന് ഇനിയും മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. യോഗ പരിശീലക മഞ്ജുഷ ജോസ്, ഫാർമസിസ്റ്റ് ഷിനി.പി.തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *