കോട്ടയം: ജില്ലയിൽ യൂണിഫോം ധരിക്കാതെയും, മീറ്റർ ഘടിപ്പിക്കാതെയും, മീറ്റർ ശരിയായ രീതിയില്‍ പ്രവർത്തിക്കാതെയും  ഓടിച്ചിരുന്ന 488 ഓട്ടോറിക്ഷകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിലൂടെനീളം 1510 ഓട്ടോറിക്ഷകൾ പരിശോധിക്കുകയും, യൂണിഫോം ധരിക്കാതെ ഓടിച്ച  400 പേർക്കെതിരെയും, മീറ്റർ ഘടിപ്പിക്കാതെയും മറ്റും ഓടിയതുമായ 88 പേർക്കെതിരെയുമാണ് നിയമനടപടി സ്വീകരിച്ചത്.
ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിക്കുകയും, അനധികൃത പാർക്കിംഗ് ചെയ്തതിനും, മതിയായ രേഖകൾ  ഇല്ലാതെ വാഹനം ഓടിച്ചതുമായ 30  ഓളം പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.
ജില്ലയിലെ ഡി.വൈ.എസ്സ്.പി മാർ എസ്.എച്ച്.ഓ മാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പരിശോധന.

By admin

Leave a Reply

Your email address will not be published. Required fields are marked *