പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം എൻഎസ്എസ് കരയോഗത്തിൽ ശ്രീമദ് ഭാഗവതപഠനത്തിന് ഇന്ന് സമാരംഭം കുറിക്കുന്നു.  ശ്രീമദ്ഭാഗവതത്തെ സമഗ്രമായി നിരീക്ഷിച്ചുകൊണ്ട് അതിലെ ആശയങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്ത് ഭാഗവതപ്രിയർക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനത്തിന് തുടക്കം കുറിയ്ക്കുന്നത്.
വ്യാഴാഴ്ച്ച രാവിലെ 10ന് കരയോഗ മന്ദിരത്തിൽ റിട്ടയേർഡ് സംസ്കൃതാധ്യാപകനും ഭാഗവതാചാര്യനുമായ ബ്രഹ്മശ്രീ നിലമ്പൂർ പി. ശിവദാസ ശർമ്മ ഭദ്രദീപം തെളിയിച്ച് പഠിതാക്കളെ അഭിസംബോധന ചെയ്യും. 
ആഴ്ചയിലൊരിയ്ക്കൽ ഒരു മണിക്കൂർ വീതം പഠനത്തിനായി മാറ്റിവയ്ക്കാൻ താത്പര്യമുള്ളവർക്ക് ഈ പഠനക്കളരിയുടെ ഭാഗമാകാം എന്ന് കരയോഗം പ്രസിഡന്റ് ബി. രഘുനാഥ് പറഞ്ഞു.അയ്മുറിയിലെ ഗവ. പോളിടെക്നിക്ക് കോളേജിനെതിർവശത്തുള്ള കരയോഗമന്ദിരത്തിലാണ് ക്ലാസ് നടക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *