കുവൈറ്റ് സിറ്റി: ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ ഇന്‍പെക്ഷന്‍ റൗണ്ടുകളില്‍ നാല് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആവര്‍ത്തിച്ചുള്ള ക്രമക്കേട് കണ്ടെത്തി.
അഴുകിയ ഇറച്ചിയും കരളും ശീതീകരിച്ച ഫ്രഷ് മാംസം എന്ന വ്യാജേന വിപണനം ചെയ്യുന്നതായി പരിശോധനയില്‍ തെളിയുകയായിരുന്നു. മായം കലര്‍ന്ന ഭക്ഷണം കണ്ടെത്തുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇത്തരം സംഭവങ്ങൾക്കെതിരെ കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി രാജ്യത്തുടനീളം ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.