സൂര്യ ഇവൻ്റ് ടീമിൻ്റെ ബാനറിൽ ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ‘ഒറ്റമരം’ എന്ന സിനിമയുടെ ആദ്യ പോസ്റ്റർ സംവിധായകൻ ജോഷി മാത്യു റിലീസ് ചെയ്തു. തിങ്കളാഴ്ച കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കുടുംബ ബന്ധങ്ങളിലെ അകം-പുറം കാഴ്ച്ചകൾ അനാവരണം ചെയ്യുന്ന ഒറ്റമരം കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ഫീൽ ഗുഡ് ചിത്രമാണ്. മോസ്‌കോ കവല എന്ന ചിത്രത്തിന് ശേഷം ബിനോയ് വേളൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റമരം. സൂര്യ ഇവൻ്റ് ടീം നിർമ്മിക്കുന്ന ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ എ. സക്കറിയയാണ്.