മണ്ണാർക്കാട്: പട്ടികജാതി കുടുംബങ്ങളുള്ള കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് തച്ചമ്പാറ നാലാം വാർഡ് മുതുകുർശ്ശി വളത്തുകാട്, ഉള്ളിക്കഞ്ചേരി കോളനിയിൽ നവീകരിച്ച പ്രവർത്തികളുടെ ഉദ്ഘാടനം അഡ്വ. ശാന്തകുമാരി എംഎൽഎ നിർവഹിച്ചു. 
കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളിൽ നിലവിൽ  താമസയോഗ്യമല്ലാത്തതും തകരാറിലുമായ വീടുകൾ പദ്ധതിയുടെ ഭാഗമായി പുതുക്കി പണിതു. വളരെ ഉയർന്ന പ്രദേശമായ കോളനിയിലേക്കുള്ള  റോഡിൻ്റെ ടാറിങ് പ്രവർത്തി പൂർത്തീകരിച്ചു.
വീടുകളിൽ ശൗചാലയം, കോളനിക്കകത്തെ ആറ് ഇടവഴികളുടെ കോൺക്രീറ്റ്, സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ പ്രവർത്തികളും പദ്ധതിയുടെ ഭാഗമായി സമയബന്ധിതമായി പൂർത്തീകരിച്ചു. കേരള ഇലക്ട്രിക്കൽ & അലൈയ്ഡ് എൻജിനീയറിങ് കമ്പനിയാണ് (കെൽ) നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. 
പട്ടിക ജാതി കോളനികളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടിക വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് അംബേദ്കർ വികസന പദ്ധതി നടപ്പിലാക്കുന്നത്. 
നാൽപതിൽ  അധികം കുടുംബങ്ങൾ താമസിക്കുന്ന വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ള കോളനികളെയാണ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്നത്. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി അധ്യക്ഷനായി. എഞ്ചിനീയർ അബിൻ കെ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. പി.സി.ജോസഫ്, രാമൻകുട്ടി, ചാണ്ടി ടി.എം, സണ്ണി എം.ടി, ഗോകുൽദാസ്  തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ സ്വാഗതവും കൺവീനർ ചാമി വി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *