കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഉപയോക്താക്കള്‍ പോളിസികള്‍ പുതുക്കുന്ന അഞ്ചു കാലയളവുകളില്‍ അഞ്ചിലും കമ്പനി മികച്ച സ്ഥിരതാ നിരക്കാണു കൈവരിച്ചത്. വ്യക്തിഗത ഡെത്ത് ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് 2022 സാമ്പത്തിക വര്‍ഷത്തിലെ 98.53 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷം 99.01 ശതമാനമായി ഉയര്‍ന്നു.
13 മാസം, 25 മാസം 37 മാസം, 49 മാസം എന്നീ കാലയളവുകളായിരുന്നു അത്. 2023 ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ സ്ഥിരതാ നിരക്കിന്റെ കാര്യത്തില്‍ ടാറ്റാ എഐഎ എല്ലാ അഞ്ചു കാലയളവുകളിലും ഏറ്റവും മികച്ച പ്രകടനമാണു കാഴ്ച വെച്ചത്. 13 മാസത്തിലെ 88.2 ശതമാനം, 25 മാസത്തിലെ 80.3 ശതമാനം, 37 മാസത്തെ 76 ശതമാനം, 49 മാസത്തെ 70.9 ശതമാനം, 61 മാസത്തെ 66.8 ശതമാനം എന്നീ നിരക്കുകളായിരുന്നു ഇതിനു സഹായകമായത്.
ഉപഭോക്താക്കളുടെ ദീര്‍ഘകാല സാമ്പത്തിക ക്ഷേമമാണ് തങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടേയും അടിസ്ഥാനമെന്ന് ടാറ്റാ എഐഎ ലൈഫ് ഓപറേഷന്‍സ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സഞ്ജയ് അറോറ പറഞ്ഞു. അവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സഹായിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം.
ഉപഭോക്താക്കളുടെ ദീര്‍ഘകാല സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ ടാറ്റാ എഐഎ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നു എന്നും അതു ശരിയായ പാതയിലൂടെയാണെന്നും ഉപഭോക്താക്കള്‍ വിശ്വസിക്കുന്നതിന്റെ ഫലമായാണ് എല്ലാ വിഭാഗങ്ങളിലും തങ്ങള്‍ക്കു മികച്ച പ്രകടനം കാഴ്ച വെക്കാനായത്. വില്‍പന വേളയിലും പുതുക്കല്‍ നടത്തുമ്പോഴും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കാണു തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *