ദുബായ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ദുബായ് പ്രൊവിൻസ് ഓണാഘോഷം തുമ്പയ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഹാളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറുകയുണ്ടായി. അംഗങ്ങൾ തന്നെ അണിയിച്ചൊരുക്കിയ ഘോഷയാത്ര, സദ്യ, സ്‌കിറ്റ്, നൃത്തം, പാട്ട്, ഓണക്കളികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ദുബായ് പ്രൊവിൻസ് ചെയർമാൻ സുധീർ സുബ്രമണ്യം, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗ്ഗീസ്, ട്രഷറർ അരുൺ ജോർജ്, വി.പി. രാജു തേവർമഠം, ജോൺ ഷാരി, പ്രോഗ്രാം കൺവീനർ അൽഫോൻസ്, പ്രോഗ്രാം ഡയറക്ടർ രാജീവ് പിള്ള എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകിയ ചടങ്ങിൽ പ്രശസ്ത മലയാള സിനിമാതാരം മിഥുൻ രമേശ് ദുബായ് പ്രൊവിൻസിന്റെ ബഹുമതി അംഗത്വം ഏറ്റുവാങ്ങി.
ഗ്ലോബൽ പ്രസിഡന്റ്‌തോമസ് മൊട്ടക്കൽ, ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വി പി ചാൾസ് പോൾ, വി. പി ഷാഹുൽ ഹമീദ്, സെക്രട്ടറി ബിജു സി.എ, മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വനിതാ നേതാക്കളായ എസ്തർ ഐസക്, ഷീല റെജി, രേഷ്മ റെജി,റാണി ലിജേഷ്, ലക്ഷ്മി ലാൽ, റാണി സുധീർ, ടെസ്സി ജോൺ, ഫെബി എന്നിവരും യുത്ത് വിങും ചേർന്ന് അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും, സദ്യയും പരിപാടികൾക്ക് മാറ്റ് കൂട്ടി.
വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ അംഗങ്ങളും വേദിയിൽ അതിഥികളായിരുന്നതായി ഡബ്ലിയു എം സി ഗ്ലോബൽ മീഡിയ സെക്രട്ടറി വി. എസ് ബിജുകുമാർ അറിയിച്ചു.