ആലുവ: വാഴക്കുളം വടക്കേ എഴിപ്പുറം ഗ്രാമത്തിന് റാങ്കിന്റെ തിളക്കമേകി കീർത്തന എം. നായർ. തിരുവനന്തപുരം കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റി കാമ്പസ്സിൽ നിന്നുമാണ് മൂന്നാം റാങ്കോടെ കീർത്തന കമ്പ്യൂട്ടർ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമായി എം.എസ്.സി. പൂർത്തിയാക്കിയത്. ആലുവ മാറമ്പിള്ളിയ്ക്കടുത്ത് വടക്കേ എഴിപ്പുറം സോപാനത്തിൽ കെ.ടി. മുരളിധരന്റെയും പി. എസ്.  പ്രസന്നയുടെയും മകളാണ്.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയത്. റാങ്കു വാർത്ത  അറിഞ്ഞയുടൻ ബി.ജെ.പി.യുടെയും സേവാഭാരതിയുടെയും പ്രവർത്തകർ കീർത്തനയുടെ വീട്ടിലെത്തി അനുമോദിച്ചു.  

സേവാഭാരതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. ബി രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ബി. വിജയകുമാർ, സേവാഭാരതി വാഴക്കുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീകുമാർ, ബി.ജെ.പി. കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് കെ. എസ്. അഭിലാഷ്,  ബി.ജെ.പി. വാഴക്കുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി. എസ്. പീതാംബരൻ, ജനറൽ സെക്രട്ടറി ബിജു നിരവത്ത്,  ബൂത്ത്‌ പ്രസിഡന്റ്  ഇ.എസ്. സജി,  ശ്രീകാന്ത് പുത്തനില്ലം, സാജു, സതീഷ്, അനി, ഷാജി കീച്ചാമറ്റം, വേലായുധൻ തുടങ്ങിയവർ അനുമോദനവേളയിൽ സന്നിഹിതരായിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *