ബെയ്‌റൂത്ത്: ഗാസ- ഇസ്രയേല്‍ യുദ്ധത്തിനിടെ ലെബനന്‍ – ഇസ്രയേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം രൂക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചേ ലെബനന്‍ ഇസ്രയേലിലേക്ക് ആന്റി ടാങ്ക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. മെറ്റൂല നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റത് സൈനികര്‍ക്കാണോ എന്നത് വ്യക്തമല്ല. അതോടെ അതിര്‍ത്തിയിലെ സംഘര്‍ഷം കടുത്തിരിക്കുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനന്‍ ഏറ്റെടുത്തിട്ടില്ല. തിരിച്ച് ആക്രമിച്ചതായും 4 ഭീകരര്‍ കൊല്ലപ്പെട്ടതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. എങ്കിലും അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ പൗരന്മാര്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയോട് ചേര്‍ന്ന് വിവിധയിടങ്ങളില്‍ വെടിവയ്പ്പുണ്ടായതായി ഇസ്രയേല്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ ലെബനന്‍ അതിര്‍ത്തി വഴി ഹമാസ് ഭീകരര്‍ നുഴഞ്ഞു കയറി ഇസ്രയേലി സൈനികരുമായി ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു.