പാലക്കാട്: മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന വിവിധ സൈബര്‍ തട്ടിപ്പുകളിലായി നഷ്ടമായത് 619.18 കോടി രൂപ. 34825 പരാതിയാണ് ലഭിച്ചത്. പലിശരഹിത വായ്പാ വാഗ്ദാനങ്ങളില്‍ കുടുങ്ങിയും വിദേശരാജ്യങ്ങളില്‍ തൊഴില്‍ നല്‍കാമെന്നുപറഞ്ഞുമാണ് തട്ടിപ്പുകള്‍ പെരുകിയിരിക്കുന്നത്.
14,111 പേരാണ് തട്ടിപ്പിനിരയായതായി പരാതിപ്പെട്ടവര്‍. ആകെ 106.79 കോടി രൂപ നഷ്ടപ്പെട്ടു. 17.80 കോടി നഷ്ടപ്പെടാതെ പോലീസിന് പിടിച്ചുവയ്ക്കാനായി. സെപ്തംബറില്‍ ലഭിച്ചത് 2180 പരാതി. 13.42 കോടിയാണ് തട്ടിയെടുത്തത്. 2.51 കോടി (18.8 ശതമാനം) പൊലീസ് ഇടപെടലില്‍ തടഞ്ഞുവച്ചു. 2021 ല്‍ 5640 പരാതിയും 2022ല്‍ 12,894 പരാതിയും ലഭിച്ചു. യഥാക്രമം 10.74 കോടിയും 488.22 കോടിയുമാണ് തട്ടിയത്. ഇതില്‍ 9.6 ശതമാനവും 8.6 ശതമാനവും പണം നഷ്ടപ്പെടാതെ സംരക്ഷിക്കാനായി.
ലോണ്‍ ആപ്പിന്റെ ചതിയില്‍ ഈ വര്‍ഷം കുടുങ്ങിയവര്‍ 1593 പേരാണ്. കൂടുതല്‍ എറണാകുളത്തും (272) കുറവ് വയനാട്ടിലും (23) ആണ്. എറണാകുളം ജില്ലയിലുള്ളവര്‍ (162). സംസ്ഥാനത്ത് 241 ലോണ്‍ ആപ്പാണ് പോലീസിന്റെ സൈബര്‍ വിഭാഗം കണ്ടെത്തിയത്. 103 എണ്ണത്തിന്റെ പ്രവര്‍ത്തനം നിയമപരമായി തടഞ്ഞു.