കൊച്ചി-പോലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍. കല്ലൂര്‍ വീട്ടില്‍ സഖില്‍ (42), കളത്തിപറമ്പില്‍ വീട്ടില്‍ നൈസില്‍ (43), പുറ്റുകുട്ടിക്കല്‍ വീട്ടില്‍ ഉല്ലാസ് (35), മാമ്പ്ര വീട്ടില്‍ തോമസ് (37) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 13 ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ വരാപ്പുഴ ആറാട്ട്കടവ് പാലത്തില്‍ വെച്ചു തടഞ്ഞു നിര്‍ത്തി പോലീസ് ആണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി 6000 രൂപ തട്ടിയെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
 
2023 October 17Keralaarrestpolice

By admin

Leave a Reply

Your email address will not be published. Required fields are marked *