ഗാസ സിറ്റി- വീടുകള്‍ക്ക് ബോംബിട്ടതിനെ തുടര്‍ന്ന് ഗാസയിലെ ഖാന്‍ യൂനിസ്, റഫ, ദാറല്‍ബലാഹ് എന്നിവിടങ്ങളില്‍ എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പലരും ഗാസ സിറ്റിയില്‍ നിന്നും ഗാസ മുനമ്പിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നും ഇസ്രായേല്‍ ഉത്തരവിട്ടത് പ്രകാരം പലായനം ചെയ്തവരാണെന്ന്  റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനെതിരെ ഇസ്രായില്‍ പ്രതികാരം ആരംഭിച്ച്  10 ദിവസം പിന്നുടുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് ഖാന്‍യൂനിസിലും മറ്റും ബോംബിട്ട് വീടുകളിലുണ്ടായിരുന്നവരെ കൊലപ്പെടുത്തിയത്. ഒക്‌ടോബര്‍ 7 മുതല്‍ ഇതുവരെ ഇസ്രായിലില്‍ 1400 പേരും ഗാസയില്‍ 2800 പേരും കൊല്ലപ്പെട്ടു.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

അതിനിടെ, ഇസ്രായില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ്.ഗാസയുമായുള്ള തടസ്സ വേലിയിലേക്ക് സൈന്യം നീങ്ങുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കവചിത വാഹനങ്ങളും ടാങ്കുകളും ധാരാളം സൈനികരും നീങ്ങുമ്പോഴും കരയുദ്ധം എപ്പോള്‍ തുടങ്ങുമെന്ന് ഇസ്രായില്‍ പ്രഖ്യാപിച്ചിട്ടില്ല.
 
2023 October 17InternationalGaza WarIsraelhamastitle_en: Israel bombs homes in southern Gaza, kills more than 70 peoplerelated for body: ഗാസയില്‍ ഇസ്രായിലിനെ അങ്ങനെ വിടില്ല, വരും മണിക്കൂറുകളില്‍ ആക്രമണമെന്ന് ഇറാന്‍ഇസ്രായിലില്‍ ബ്രിട്ടീഷ് പെണ്‍കുട്ടി കൊല്ലപ്പെട്ടതായി ബി.ബി.സി; സഹോദരിയേയും പിതാവിനേയും കാണാനില്ലധനികരാകാന്‍ ഖബര്‍സ്ഥാനില്‍നിന്ന് തലയോട്ടി കുഴിച്ചെടുത്തു, അഞ്ച് പേരെ ജയിലിലടച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *