കുവൈറ്റ്: കുവൈത്തില്‍ അഴുക്ക് ചാലിന്റെ മാന്‍ഹോളുകള്‍ക്ക് മുകളില്‍ ഇസ്രായേല്‍ പതാകയുടെ ചിത്രം വരച്ച് പ്രതിഷേധം. കൈഫാന്‍ ബ്ലോക്ക് 1 ലെ ചില സ്വദേശികളാണ് ഇസ്രായേലിന് എതിരെ വിചിത്രമായ രീതിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്.
ഇസ്രായേല്‍ പതാക കാല്‍ക്കീഴില്‍ ചവിട്ടിമെതിക്കപ്പെടാന്‍ അര്‍ഹമാണെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ ബു ഖലീഫ പ്രാദേശിക ദിന പത്രത്തോട് പറഞ്ഞു. ഫലസ്തീന്‍ ജനതക്ക് നേരെ അതിക്രമം നടത്തുന്ന ഇസ്രായീലിന് എതിരെ കൈഫാനിലെ പ്രദേശവാസികള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രതിഷേധ രൂപമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാഖി അധിനിവേശത്തിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ദൃഢമായ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ പ്രതീകമാണ് കുവൈത്ത് എന്ന രാജ്യം . ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തിനും സ്വേച്ഛാധിപത്യത്തിനും വിധേയരായ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.