ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ അനന്തമായി ജയിലില്‍ പാര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. കേസില്‍ എന്നാണ് വിചാരണ കോടതിയില്‍ വാദം തുടങ്ങുകയെന്നും കോടതി ആരാഞ്ഞു.
ഒരിക്കല്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വാദം ഉടന്‍ തന്നെ തുടങ്ങണം എന്നാണ്. എന്തുകൊണ്ടാണ് ഇതുവരെ വാദം തുടങ്ങാത്തത്. എന്നാണ് തുടങ്ങുന്നത് നാളെ അറിയിക്കണമെന്നും ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവയാണ് അഡീഷണല്‍ സോളിറ്റര്‍ ജനറലിനോട് കോടതി ചോദ്യങ്ങളുയര്‍ത്തിയത്. ഫെബ്രുവരി 26നാണ് ഡല്‍ഹി മദ്യനയ കേസില്‍ സിബിഐ മനീഷ് സിസോയെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 9ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയും അറസ്റ്റ് ചെയ്തിരുന്നു.