വയനാട്: അടിവസ്ത്രത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മുക്കം സ്വദേശി കെ.കെ. ഷര്‍ഹാനാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നും 93 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ബംഗളുരുവില്‍ നിന്നാണ് ഇയാള്‍ എം.ഡി.എം.എ. എത്തിച്ചിരുന്നത്.