ഡൽഹി: സ്വവർഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി നാളെ വിധി പറയും. സ്വവർഗവിവാഹം സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമാക്കണമോ എന്നതിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നത്. വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലുള്ള മറ്റ് അംഗങ്ങൾ. നാളെ രാവിലെ പത്തരയോടെ ഹർജികൾ കോടതി പരിഗണിക്കുമെന്നാണ് വിവരം. 20 ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.