കോഴിക്കോട് – വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. അഞ്ച് ബസ് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. വേങ്ങേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു ഷൈജുവും ജീമയും.  ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ രണ്ട് സ്വകാര്യ ബസുകള്‍ക്കിടയില്‍ പെടുകയായിരുന്നു. മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഷൈജു ബ്രേക്ക് പിടിച്ചെങ്കിലും പിന്നില്‍ നിന്ന് വന്ന മറ്റൊരു ബസ് ഇവരെ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
2023 October 16KeralaBike AccidentKozhikode.two died ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Bike accident at Kozhikode two died

By admin

Leave a Reply

Your email address will not be published. Required fields are marked *