മലപ്പുറം: ലോകത്തെ ഏക തീവ്രവാദ രാഷ്ട്രമാണ് ഇസ്രയേല്‍ എന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ലോകത്ത് വേറെ ഒരു രാഷ്ട്രവും ഇന്ന് ഇതുപോലെയില്ല. അവരെ പോറ്റുന്നത് സാമ്രാജ്യത്വ ശക്തികളാണ്. സ്വതന്ത്ര്യ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂതന്മാരോട് സാഹാദര്യത്തോടെയാണ് പ്രവാചകന്‍ പെരുമാറിയത്. സാമാജ്യത്വ ശക്തികളാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ളത്. ഇപ്പോള്‍ കയ്യേറ്റക്കാര്‍ ഭരണധികാരികളായി. സ്വഭാവികമായും അവിടെ ചെറുത്തുനില്‍പ്പുണ്ട്. മനുഷ്യത്വരഹിതമായ ഇടപെടലുകള്‍ പലസ്തീനില്‍ നടക്കുന്നു. മഹാത്മഗാന്ധി അത് മനസിലാക്കി, എതിര്‍ത്തു. പലസ്തീനികള്‍ക്ക് അവകാശപ്പെട്ടതാണ് പലസ്തീനെന്ന് ഗാന്ധി പറഞ്ഞു.
ലോകമനഃസാക്ഷി പലസ്തീനൊപ്പമാണ്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്യന്‍ ശക്തികളൊക്കെ ക്ഷയിച്ചു. പലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തെ തള്ളിക്കളയാന്‍ കഴിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പലസ്തീന്‍ – ഇസ്രയേല്‍ വിഷയത്തില്‍ എം ഇ എസ് തിരൂരില്‍ സംഘടിപ്പിച്ച സെമിനാറിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *