പണ്ട് ഇറാഖ് – അമേരിക്ക യുദ്ധകാലഘട്ടത്തിൽ മലയാളത്തിലെ പത്ര മുത്തശ്ശി എഴുതിക്കണ്ടു ‘’ നിങ്ങൾ നിങ്ങളുടെ നാട്ടിലെ കലുങ്കിൽ ഇരുന്നാലും നിങ്ങളിട്ടിരിക്കുന്ന ജെട്ടിയുടെ ബ്രാൻഡ് ‘’ ഏതാണെന്ന് കണ്ടുപിടിക്കുവാൻ അമേരിക്കയിലെ ശാസ്ത്രസാങ്കേതിക വകുപ്പിന് ആകും എന്നൊക്കെ. അങ്ങനെയൊക്കെ ഭീകരമായ പ്രോപൊഗണ്ട ഇറക്കിവിട്ടപ്പോൾ നമ്മളൊക്കെ കരുതി അമേരിക്കയെയൊന്നും ആർക്കും തൊടാൻ ആവില്ല എന്ന് . 
പക്ഷെ, സെപ്തംബർ ഇലവനിൽ അവരുടെ അഭിമാനത്തിന് നേരെ വിമാനം ഓടിച്ചു കയറ്റിയപ്പോഴാണ് ഇപ്പറഞ്ഞതൊക്കെ വെറും തള്ളായിരുന്നു എന്ന് നാം മനസിലാക്കിയത്. ട്രേഡ് സെന്ററിലും പെനിസുൽ വാലിയയിലും വിമാനമിടിച്ചിറക്കിയത് അല്ല നാണക്കേട് ഉണ്ടാക്കിയത്. 

പെന്റഗണിന്റെ നാലയൽവക്കത്തു കൂടി ഒരു കാക്കയോ പ്രാവോ എലിയോ പാറ്റയോ പോയാൽ പെന്റഗണിന് വിവരം ലഭിക്കും എന്നൊക്കെ കരുതിയ നമ്മളെയെല്ലാം വിഡ്ഢികൾ ആക്കിയാണ് അവിടേക്ക് വിമാനമിടിച്ചു കയറിയത്.

 അപ്പോൾ നിങ്ങൾ ചോദിക്കും സദ്ദാമിനെ ഞങ്ങൾ ഒളിത്താവളത്തിൽ നിന്നും പിടിച്ച് അറഫാ ദിനത്തിൽ തൂക്കിലേറ്റിയില്ലേ എന്ന് ? ബിൻ ലാദനെ ഞങ്ങൾ പിടിച്ചു കടലിൽ കെട്ടിത്താഴ്ത്തിയില്ലേ എന്നൊക്കെ. അതൊന്നും നേരെ ചൊവ്വേ ആയിരുന്നില്ല. അവരുടെ തന്നെ കൂട്ടത്തിലെ ഒറ്റുകാരിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അവരെയൊക്കെ പിടിച്ചുകെട്ടിയത്. 
അല്ലാതെ അവരുടെ ഇന്റലിജൻസോ, സാറ്റലൈറ്റോ, സിഐഎയോ ഒന്നുമല്ല. കൂട്ടത്തിൽ നിന്നും ഒറ്റിയാൽ സാക്ഷാൽ ദൈവം തമ്പുരാന് വരെ പിടിച്ചുനിൽക്കാൻ സാധ്യമല്ല. ഡിവൈഡ് ആൻഡ് റൂൾ അഥവാ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്വമാണ് ലോകം മുഴുവൻ ലവന്മാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിപ്പോൾ ഇന്ത്യയിൽ ആയാലും ഗൾഫിൽ ആയാലും ആഫ്രിക്കയിൽ ആയാലും റഷ്യയിൽ ആയാലും എല്ലാം ഒരേ തത്വം. 

ഇക്കഴിഞ്ഞ ആഴ്ചയിൽ ഇസ്രയേലിനെയും ഇസ്രയേലികളെയും ലോകത്തുള്ള സകലമാന ജൂതന്മാരെയും അവരെ അനുകൂലിക്കുന്നവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് പലസ്തീനിലെ ഒരു സംഘടനയായ ഹമാസ് നടത്തിയ ആക്രമണം ഇസ്രായേൽ അറിഞ്ഞില്ല എന്ന് അവർ പറഞ്ഞാൽ അത് അവരുടെ ജനനതയെ വഞ്ചിക്കുന്നതിന് തുല്യം ആയിരിക്കും.

നേരത്തെ പെന്റഗണിന്റെ കാര്യം പറഞ്ഞതുപോലെ ലോകത്തിലെ ഏറ്റവും ശക്തമായ വേലിക്കെട്ടുകൾ ഭേദിച്ചുകൊണ്ട് പലസ്തീൻ നടത്തിയ കടന്നുകയറ്റത്തെ കുറിച്ച് ഈജിപ്ത് സർക്കാർ ഇസ്രയേലിനെ അറിയിച്ചിരുന്നു എന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് . അപ്പോൾ പിന്നെ ആരായിരിക്കും ആ ശക്തമായ ആക്രമണത്തിന് പിന്നിൽ എന്നത് ഇസ്രായേൽ തന്നെ കണ്ടുപിടിക്കേണ്ടതായി വരുന്നു.
ഏരിയൽ ഷാരോണിന് ശേഷം ഇസ്രായേൽ ജനത കണ്ട ഏറ്റവും വലിയ കടുംപിടുത്തക്കാരനായ ബെഞ്ചമിൻ നെതന്യാഹുവിനേയും ഇസ്രായേൽ ആഭ്യന്തര മന്ത്രിയെയും സ്വന്തം മണ്ണിലിട്ട് ഒതുക്കുവാൻ ഇസ്രായേൽ രാഷ്ട്രീയകക്ഷികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ അവർ തന്നെയാണോ ബോർഡറുകൾ തുറന്നുകൊടുത്തത് എന്നാരെങ്കിലും സംശയിച്ചാൽ തെറ്റുപറയാനാവില്ല. 

കാരണം അത്രമേൽ സൂക്ഷ്മത പുലർത്തുന്ന ഒരു രാജ്യത്തേക്കാണ് ഹമാസ് പോരാളികൾ കരയിലൂടെയും കടലിലൂടെയും ആകാശത്തുകൂടെയും ഇരച്ചുകയറിയത് . അപ്പോൾ പിന്നെ വീമ്പിളക്കുന്ന സുരക്ഷ എന്നത് വെറും പ്രൊപ്പോഗണ്ട എന്നല്ലാതെ വേറെന്ത് കരുതാൻ. തൊട്ടടുത്തുള്ള ഈജിപ്ത് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഒരു ആക്രമണം പ്രതീക്ഷിക്കാം എന്നറിഞ്ഞിട്ടും ഇസ്രായേൽ അതിനെ വകവെച്ചില്ല എന്നതും ദുരൂഹം തന്നെ.

ഇക്കഴിഞ്ഞ ഇരുപതോളം വർഷക്കാലമായി എല്ലാ റമദാനിലും, റമദാനിലെ അവസാന പത്തുനാളുകളിലും ഇസ്രായേൽ – പലസ്തീൻ അതിർത്തി സംഘർഷം ഉടലെടുക്കുന്നതും ധാരാളം കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നതും നാം കണ്ടു. ഈ ആക്രമണങ്ങൾ വരുമ്പോൾ സൗദിയും ഖത്തറും യുഎഇയും മറ്റുള്ള ഇസ്ലാമിക രാജ്യങ്ങളും അവരവരുടെ റമദാൻ സക്കാത്തിനെ വാരിക്കോരി അങ്ങോട്ട് അയക്കുന്നു. 
ഇക്കളികളിൽ ഇരയും വേട്ടക്കാരനും ഒരുമിച്ചിരുന്നാണ് ഈ സക്കാത്ത് പണം കൈക്കലാക്കുന്നത് എന്നതും ഒരു നഗ്നസത്യമായി അവശേഷിക്കുന്നു. എല്ലാം ഒരു ലോബിയാണ്. എല്ലാം ഒരു മാഫിയയാണ്. എന്നിട്ട് പാവങ്ങളെ ബലികൊടുക്കുന്നു. 

ഒട്ടേറെ നാളുകളായി ഇസ്രായേൽ സേന അതിർത്തിയിൽ ഇടക്കിടെ വെടിപൊട്ടിക്കുന്നുണ്ടായിരുന്നു എങ്കിലും പലസ്തീൻ പോരാളികൾ അവരുടെ ആയുധങ്ങൾ താഴെ വെച്ചിരിക്കുകയായിരുന്നു. ബെൽറ്റ് ബോംബ് ധരിച്ച ആത്മഹത്യാ സ്‌ക്വാഡും അവധിയിൽ ആയിരുന്നു. ശത്രു പതുങ്ങുമ്പോൾ അത് കുതിക്കുവാനുള്ള തയാറെടുപ്പ് ആണെന്നുള്ള ധാരണ ഇസ്രായേലിന് ഇല്ലാതെ പോയത് അവരുടെ മണ്ടത്തരം.

 അല്ലെങ്കിലും ജൂതന്മാരിൽ അമേരിക്കയിലുള്ള ബ്രുക്ക്‌ലിൻ ജൂതന്മാർക്ക് മാത്രമാണ് പണവും പ്രശസ്തിയും കൈമുതലായുള്ളത്. ഹോളിവുഡിലും ഐടി കച്ചവടങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും മരുന്നുൽപ്പാദനത്തിലും ബാങ്കിങ് മേഖലകളിലും മീഡിയ മേഖലകളിലും ജൂതന്മാരും അവരുടേതായ ഫ്രീമേസനറിയും, ലൂസിഫറും, ഇല്യൂമിനേറ്റിയും ഒക്കെ വിലസുന്നത്. ലോകത്തെ സമ്പത്തിന്റെ അറുപത് ശതമാനത്തിന് മുകളിൽ കൈകാര്യം ചെയുന്നത് ഇവരും ഇവരുടെ റോത്ഷിൽഡ് കുടുംബക്കാരുമാണ്. 
അപ്പോഴും ഇസ്രായേലിലെ ജൂതന്മാർ വളരെ സാധാരണക്കാരും കർഷകരും കൂലിത്തൊഴിലാളികളുമാണ്. നമ്മുടെ അറിവനുസരിച്ച് ബുദ്ധിയുടെ കാര്യത്തിൽ അവരാണ് ഒന്നാം നമ്പർ എന്നതാണ്. ശരിക്കും പറഞ്ഞാൽ ബുദ്ധിയേക്കാൾ കുനുഷ്ട് ബുദ്ധിയിലാണ് അവർ ഒന്നാമതായി നിലകൊള്ളുന്നത് . പക്ഷെ കേരളത്തിലെ ജനതയെ വെച്ച് നോക്കിയാൽ അക്കാര്യത്തിലും അവർക്ക് രണ്ടാമതായി മാത്രമേ സ്ഥാനമുള്ളൂ . ഇപ്പോഴത്തെ ജൂതന്മാർക്ക് പേരിനുമാത്രമേ ബുദ്ധിയുള്ളൂ . അവരുടെ കാര്യങ്ങൾ വളരെ കട്ടപ്പൊകയാണ്. 
ഈയിടെ നമ്മുടെ കേരളത്തിന്റെ ഒറിജിനൽ ഇൻഫ്ളുവൻസർ ആയ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഒരു വീഡിയോ കാണുവാൻ ഇടയായി. അദ്ദേഹം ലോകം മുഴുവൻ കറങ്ങുന്നതിന്നിടയിൽ ഇസ്രായേൽ എന്ന കൊച്ചു രാജ്യം സന്ദർശിക്കുവാനിടയായി. അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ടെൽ അവീവിലെ ഒരു പഞ്ചനക്ഷത്ര റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുവാൻ കയറി. 

അവിടെ രണ്ടു സെക്ഷനുകൾ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ശ്രദ്ധിക്കപ്പെട്ടു. അതും വേലി കെട്ടി തിരിച്ചിരിരുന്നു. അദ്ദേഹം ഒരു സെക്ഷനിൽ ഇരുന്നപ്പോൾ മാനേജ്‌മെന്റ് നിർദ്ദേശപ്രകാരം വെയിട്രസ്സ് വന്നു പറഞ്ഞു. ഇന്ത്യക്കാരൻ ഇവിടെ ഇരിക്കുവാൻ പാടില്ലത്രേ. ഇന്ത്യക്കാർക്ക് ഇരിക്കുവാൻ അപ്പുറത്ത് വേറെ സെക്ഷൻ വേലികെട്ടി തിരിച്ചിരിക്കുന്നു. ഇതാണ് ഇസ്രായേൽ, ഇതാണ് ജൂതായിസം എന്ന് സന്തോഷിന് അന്നേ മനസ്സിലായിരുന്നു. 

അതുപോലെ പലസ്തീനിലെ സുന്ദരിയായ ഒരു ഡോക്ടറോട് ചോദിച്ചു, എന്തുകൊണ്ടാണ് നിങ്ങൾ ഇത്രേം അരോഗൻസി അഥവാ ഇത്രേം അഹങ്കാരം എന്ന്. പുള്ളിക്കാരി പറഞ്ഞു ‘’ എന്റെ പത്തു വയസ്സിൽ എന്റെ ഗസ്സയിലെ വീട്ടുമുറ്റത്ത് അഞ്ചു സഹോദരന്മാരുടെ മയ്യത്ത് അഥവാ ശവശരീരം കണ്ടു വളർന്ന ഒരു പാവം പെണ്ണാണ് ഞാൻ. ഞാൻ എന്താണ് ചെയ്യേണ്ടത്. ജീവിതത്തിൽ അടിയറവ് പറയണമോ അതോ ജീവിതം വേശ്യാവൃത്തിയിൽ അവസാനിപ്പിക്കണമോ ? ‘’. ഇക്കാര്യം പറഞ്ഞപ്പോൾ കേരളത്തിലെ കെപിസിസി പ്രസിഡണ്ടിന്റെ കണ്ണൂരിലെ പ്രസംഗങ്ങൾ ഓർമ്മയിൽ വന്നു. ജീവിതത്തിൽ മരണവും കൊലപാതകങ്ങളും കണ്ടു വളര്‍ന്ന ഒരാൾക്ക് എങ്ങനെ സമാധാന ദൂതൻ ആകുവാൻ കഴിയും ?
ഏറ്റവും തരംതാണ രാഷ്ട്രീയ സംസ്കാരമുള്ള ഇസ്രായേലിൽ ശത്രുവിനെ ഇല്ലാതാക്കാൻ എത്രത്തോളം താഴ്ത്തുവാൻ പറ്റുമോ അത്രത്തോളം താഴ്ത്തുന്നവരാണ് അവർ . അതിന്നായി പെണ്ണുകേസും ലഹരിക്കേസും ഇല്ലാത്ത അഴിമതിക്കഥകളും കൊണ്ട് വേട്ടയാടുവാൻ അവർക്ക് പ്രത്യേക നൈപുണ്യമാണ്‌. ബുദ്ധിയുണ്ട് എന്ന് അഹങ്കരിക്കുന്ന ജനങ്ങളിൽ അക്കാര്യങ്ങളിൽ പെട്ടെന്ന് വീഴുകയും ചെയുന്നു. 

ഇപ്പോൾ ഗാസയിലെ സംഭവവും ആഭ്യന്തര രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ സംഭവങ്ങളാണ്. ശരിക്കും പറഞ്ഞാൽ ഈ മരണങ്ങൾക്കും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും ഉത്തരവാദി ബ്രിട്ടീഷുകാർ തന്നെയാണ്. അവരുടെ മുഖമുദ്രയായ ഡിവൈഡ് ആൻഡ് റൂൾ നടപ്പിലാക്കിയ ഒരു ഭൂപ്രദേശമാണ് ആ ഭൂമി.  

ഇത്രയും അറബികൾ വസിക്കുന്ന ഒരു ഭൂപ്രദേശത്തേക്ക് ജൂതന്മാരെ കുടിയേറ്റിയപ്പോൾ തന്നെ അവർ തീരുമാനിച്ചിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. ഇന്നിപ്പോൾ ഒരു ജൂതനും മനഃസമാധാനമായി ഉറങ്ങുവാൻ സാധിക്കാത്ത ഒരു ചുറ്റുപാട് ഉണ്ടാക്കിക്കൊടുത്തതിൽ ബ്രിട്ടീഷുകാർ ഉള്ളുകൊണ്ട് ചിരിക്കുകയാണ്. യേശുദേവനെ കുരിശിൽ കയറ്റിയവർക്ക് ഇതിനുമേലെ എന്ത് പണിഷ്മെന്റ് നൽകാൻ ! ! 
 യുദ്ധം നല്ലതല്ല, അക്രമവും !!!
 ജെറുസലേം കാണാൻ പോയി മുങ്ങി , തിരിച്ചുപറഞ്ഞുവിട്ട ഭാഗ്യവാൻ ദാസനും  ആരുടെ കൂടെ നിൽക്കണം എന്നറിയാതെ ഉഴലുന്ന വിജയനും

By admin

Leave a Reply

Your email address will not be published. Required fields are marked *