കാലവർഷം കനക്കുന്നതിന് മുമ്പ് നിങ്ങൾ കാറിന്റെ കാര്യത്തിൽ ഇത്തിരി ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഇതുവരെ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയും റോഡ് സാഹചര്യങ്ങളുമാണ് ഇനിയുള്ളത് എന്നതിനാൽ തന്നെ കാർ സർവ്വീസ് ചെയ്യുകയും ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
മിക്കവാറും കാറുകൾ ഉപയോഗിക്കുന്നവർ ടയറുകളുടെ കാര്യത്തിൽ തീരെ ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ കാർ ടയറുകൾ വളരെ പ്രധാനപ്പെട്ട കാര്യമാണ്. മുഴുവൻ ഗ്രിപ്പും തീർന്നും ടയർ മാറാതെ, പൊട്ടുമ്പോൾ മാറാം എന്ന് കരുതിയിരിക്കുന്ന ആളുകളും ഉണ്ട്. പഴയ ടയറുകൾ മഴക്കാലത്ത് വലിയ അപകടങ്ങൾ ഉണ്ടാക്കും.
വേനൽക്കാലത്ത് വൈപ്പറുകളും വാഷറുകളും വളരെ അപൂർവമായിട്ടായിരിക്കും നമ്മൾ ഉപയോഗിച്ചിട്ടുണ്ടാവുക. എന്നാൽ മഴക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ട വരുന്നവയാണ് വൈപ്പറുകൾ. ചൂട് കാരണം വൈപ്പർ ബ്ലേഡുകളിലെ റബ്ബർ കട്ടിയുള്ളതായിട്ടുണ്ടാകും. ഇത്തരം അവസരങ്ങളിൽ ബ്ലേഡ് മാറേണ്ടത് അത്യാവശ്യമാണ്.
വേനൽക്കാലത്ത് ഏസി നമ്മുടെ സൌകര്യത്തിനാണ് എങ്കിൽ മഴക്കാലത്ത് അത് സുരക്ഷയ്ക്കാണ്. മഴ വരുമ്പോൾ വാഹനത്തിന് അകത്തും പുറത്തമുള്ള താപനിലവിൽ വ്യത്യാസം ഉണ്ടാവുകയും വിൻഡ് ഷീൽഡുകളിൽ ഫോഗ് രൂപപ്പെടുകയും ചെയ്യും. ഇത്തരം അവസരങ്ങളിൽ ഏസിയും അതിലെ ഹീറ്ററും ഡീഫോഗറുമാണ് നമ്മെ സഹായിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *