പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും.
നാളെ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
18 ന് രാവിലെ എട്ടിന് ഉഷ പൂജയ്ക്ക് ശേഷം ശബരിമലയിലേയ്ക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും.
നറുക്കെടുപ്പില്‍ ശബരിമലയിലേയ്ക്ക് 17 പേരും മാളികപ്പുറത്തേയ്ക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വര്‍മയും നറുക്കെടുക്കും.