ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകള്‍ അയക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയിലേക്ക് ബിജുവിന്റെ അദൃശ്യജാലകങ്ങള്‍ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് സംവിധായകന്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് തന്റെ ചിത്രം പരിഗണിക്കേണ്ടെന്നും കേരളീയം മേളയില്‍ നിന്നും തന്റെ ചിത്രം ഒഴിവാക്കണമെന്നും ഡോ. ബിജു ആവശ്യപ്പെട്ടു. ടൊവിനോ തോമസും നിമിഷ സജയനും വേഷമിടുന്ന സസ്‌പെന്‍സ് ത്രില്ലറാണ് അദൃശ്യജാലകങ്ങള്‍.
യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി ചിത്രീകരിക്കുന്ന സിനിമയില്‍ ഇന്ദ്രന്‍സ് ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക. എള്ളനാര്‍ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും മൈത്രി മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് അദൃശ്യ ജാലകങ്ങള്‍ നിര്‍മ്മിക്കുന്നത്.
അസോസിയേറ്റ് പ്രൊഡ്യൂസര്‍ ജയശ്രീ ലക്ഷ്മി നാരായണന്‍, ഡി.ഒ.പി. യദു രാധാകൃഷ്ണന്‍, എഡിറ്റര്‍ ആന്‍ഡ് അസോസിയേറ്റ് ഡയറക്ടര്‍ ഡേവിസ് മാനുവല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, ലൊക്കേഷന്‍ സിന്‍ക് സൗണ്ട് അജയന്‍ ആടാട്ട്, സൗണ്ട് ഡിസൈന്‍ പ്രമോദ് തോമസ്, അജയന്‍ ആടാട്ട്, സുബ്രഹ്‌മണ്യം കെ. വൈദ്യലിംഗം, വസ്ത്രാലങ്കാരം അരവിന്ദ് കെ.ആര്‍., മേക്കപ്പ് പട്ടണം ഷാ, ലൈന്‍ പ്രൊഡ്യൂസര്‍ എല്‍ദോ സെല്‍വരാജ്, അസോസിയേറ്റ് ഡയറക്ടര്‍ ഫ്ലെവിന്‍ എസ്. ശിവന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്രിസ് ജെറോം, അസി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശ്രവന്തി കണ്ടനല.