കൊച്ചി: ആംവേ ഇന്ത്യ പുതിയ മൾട്ടിവിറ്റമിൻ, മൾട്ടിമിനറൽ ഹെൽത്ത് സപ്ലിമെന്റായ ന്യൂട്രിലൈറ്റ് ഡെയ്‌ലി പ്ലസ് വിപണിയിലിറക്കി. 24 അവശ്യ വിറ്റാമിനുകൾക്കും ധാതുക്കൾക്കും പുറമെ മാനസിക സമ്മർദ്ദ ലഘൂകരണ ശേഷിയുള്ള ഗോട്ടുകോല ഉൾപ്പെടെ ഉയർന്ന അളവിൽ സസ്യസത്തും അടങ്ങിയതാണ് ന്യൂട്രിലൈറ്റ് ഡെയ്‌ലി പ്ലസ്. അന്താരാഷ്ട്ര അംഗീകാരമുള്ള എൻഎസ്എഫ് ഗുണമേന്മ സർട്ടിഫിക്കേഷൻ ഉത്പന്നത്തിനു ലഭിച്ചിച്ചിട്ടുണ്ട്.
ശാരീരിക, മാനസിക ആരോഗ്യ സംരക്ഷണത്തിൽ വലിയ മുതൽകൂട്ടാകും ന്യൂട്രിലൈറ്റ് ഡെയ്‌ലി പ്ലസ് എന്നുആംവേ ഇന്ത്യ സിഎംഒ അജയ് ഖന്ന പറഞ്ഞു. തിരക്കേറിയ ജീവിതശൈലി, ജോലി സമ്മർദ്ദം, പരിമിതമായ വ്യായാമം എന്നിവ മാനസിക സമ്മർദത്തിന് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശാരീരിക പോഷണത്തിനു പുറമെ സ്ട്രെസ് മാനേജ്മെന്റിനുള്ള ഘടകങ്ങളും ഉൾച്ചേർത്തു നിർമ്മിച്ചതാണ് ന്യൂട്രിലൈറ്റ് ഡെയ്‌ലി പ്ലസെന്നു അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള ആംവേ ഡയറക്ട് സെല്ലിംഗ് പാർട്ണർമാർ മുഖേന ലഭ്യമാകുന്ന ന്യൂട്രിലൈറ്റ് ഡെയ്‌ലി പ്ലസിന്റെ 30 ടാബ്‌ലെറ്റുകളുടെ പായ്ക്കിനു 849 രൂപയും 120 ടാബ്‌ലെറ്റുകളുടെ പായ്ക്കിനു 2796 രൂപയുമാണ് വില.