കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായില്‍ മറിയ(65)യാണ് മരിച്ചത്. അപകടത്തില്‍ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 8.45ന് വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. സമീപത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍.