കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്  അര്‍ഹരായ 122 വിദ്യാര്‍ത്ഥികള്‍ക്ക്  2023 മുത്തൂറ്റ് എം ജോര്‍ജ്ജ് എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കി.  ഈ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 61 സര്‍ക്കാര്‍ സ്കൂളുകളിലെ 8, 9 ക്ലാസുകളിലെ ഓരോ വിദ്യാര്‍ത്ഥിക്കും മെമന്‍റോയ്ക്കൊപ്പം 3000 രൂപ ക്യാഷ് പ്രൈസ് നല്‍കി.
ചടങ്ങില്‍ എറണാകുളം എംപി ഹൈബി ഈഡന്‍ മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിന് മുത്തൂറ്റ് ഫിനാന്‍സ് നടത്തുന്ന ഒരു സിഎസ്ആര്‍ പദ്ധതിയാണ് മുത്തൂറ്റ് എം ജോര്‍ജ്ജ് എക്സലന്‍സ് അവാര്‍ഡ്. പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് മൊത്തം 2 കോടി രൂപ ചെലവഴിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനും അവര്‍ക്ക് വിദ്യാഭ്യാസത്തിന്  അവസരം ലഭ്യമാക്കുന്നതിനുമായി 2010ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഈ അധ്യയന വര്‍ഷത്തില്‍ എറണാകുളത്തിന് പുറമെ ബെംഗളൂരു, ചെന്നൈ, മധുരൈ, മംഗലാപുരം, മുംബൈ, ഡല്‍ഹി, കോട്ടയം, ആലപ്പുഴ തുടങ്ങിയ നഗരങ്ങളിലായി 1053 വിദ്യാര്‍ത്ഥികള്‍ക്ക് വരും മാസങ്ങളില്‍ സിഎസ്ആര്‍ പദ്ധതിയ്ക്ക് കീഴില്‍ ഈ പ്രയോജനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഈ അധ്യയന വര്‍ഷം മുത്തൂറ്റ് ഫിനാന്‍സ് 31,59,000 രൂപ ബജറ്റില്‍ വകയിരുത്തി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുത്തൂറ്റ് ഫിനാന്‍സ് സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റിവരുകയാണ്. ഇന്ത്യയിലെ യുവ പ്രതിഭകളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം തങ്ങള്‍ തിരിച്ചറിയുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മുത്തൂറ്റ് എം ജോര്‍ജ്ജ് എക്സലന്‍സ് അവാര്‍ഡുകള്‍ പോലുള്ള പദ്ധതികള്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരുന്നുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. മികച്ച വിദ്യാഭ്യാസത്തിന് യുവമനസ്സുകളുടെ സമഗ്രവികാസത്തെ ശാക്തീകരിക്കാനും കഴിവുള്ള  ഒരു ഭാവി തലമുറയെ സൃഷ്ടിക്കാന്‍ കഴിയുമെന്നും തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സ് പോലുള്ള വ്യവസായ രംഗത്തെ പ്രമുഖര്‍ വിദ്യാഭ്യാസത്തിന് അവരുടെ സിഎസ്ആറില്‍ മുഖ്യസ്ഥാനം നല്‍കുന്നതില്‍ വളരെയധികം സന്തോഷം ഉണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാനും താന്‍ ആഗ്രഹിക്കുന്നു.
ഈ യുവ നേത്യത്വത്തിനായി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും തുല്യമായ പഠനത്തിനും വികസനത്തിനും സര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം പദ്ധതിയുടെ നേട്ടങ്ങള്‍ കൊയ്യാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. ഈ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഒരു പൊതു ലക്ഷ്യത്തിലേക്ക് ഈ സംയുക്ത പരിശ്രമങ്ങള്‍ മികച്ച നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *