കുവൈത്ത്: ഫലസ്തീൻ അതിജീവന പോരാട്ടത്തിൽ മനുഷ്യ രാശിയുടെ പിന്തുണ അനിവാര്യമാണന്ന് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ഒരു വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര ഇടപെടൽ ധൃതഗതിയിൽ വേണമെന്ന് കെ കെ എം എ സൂചിപ്പിച്ചു
നൂറ്റാണ്ടുകളായി അവർ കണ്ടുകൊണ്ടിരിക്കുന്ന സയണിസ്റ്റ് ഭീകരവാദികളെയാണ് പത്തുവർഷത്തിന്റെ കണക്കെടുത്താൽ ഒന്നരലക്ഷം പലസ്തീനുക്കാർ സയണിസ്റ്റ് ഭീകരവാദികളുടെ കയ്യാൽ കൊല്ലപ്പെട്ടിട്ടുണ്ട്, അതിൽ മുപ്പതിനായിരത്തിലധികം കുട്ടികളുമാണ്.
പലസ്തീനിൽ അവശേഷിക്കുന്ന ചെറിയ ഭൂമി കൂടി പിടിച്ചെടുക്കാൻ സാമ്രാജ്യത്വ ചേരികളുടെ സഹായത്താൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന നിയമവിരുദ്ധമായ അധിനിവേശത്തിന്റെ ഭാഗമായാണ് ഈ നിരപരാധികളായ മനുഷ്യരെല്ലാം കൊല്ലപ്പെട്ടത്.
അങ്ങനെ സയണിസ്റ്റ് ഭീകരവാദികൾ അധിനിവേശം നടത്തുമ്പോൾ ഒരിക്കലെങ്കിലും പലസ്തീനുകാർ പ്രതിരോധം തീർക്കും, ജീവിക്കാനുള്ള ആർത്തിയിൽ അവർ തീർക്കുന്ന സഹികെട്ട പ്രതികരണമാണത്. യുദ്ധം ഒന്നിനും പരിഹാരമല്ല,
പലസ്തീനൊപ്പമാണ്, ലോക ജനത സമാധാനവും, ശാന്തി ക്കും വേണ്ടി ലോക സമൂഹം ഒന്നിച്ചു ശബ്ധിക്കണമെന്ന് കെ കെ എം എ വാർത്ത കുറിപ്പിൽ സൂചിപ്പിച്ചു.