ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദില്‍ഷ പ്രസന്നൻ നായികയാകുന്ന ചിത്രമാണ് ഓ സിൻഡ്രല്ല. അനൂപ് മേനോനാണ് നായകനാകുന്നത്. സംവിധാനം റെനോള്‍സ് റഹ്‍മാനാണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ റിലീസ് നവംബര്‍ മൂന്നിനായിരിക്കും. സിനിമാ നടനായിട്ടാണ് അനൂപ് മേനോൻ ചിത്രത്തില്‍ ഉണ്ടാകുക. ഛായാഗ്രാഹണം നിര്‍വഹിക്കുന്തന് മഹാദേവൻ തമ്പിയാണ്. അജു വര്‍ഗീസും ശ്രീകാന്ത് മുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായി ഓ സിൻഡ്രല്ലയിലുണ്ടാകും.
അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരിയും പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. സംവിധാനം കൃഷ്‍ണ പ്രിയദര്‍ശനാണ്. തിരക്കഥയും കൃഷ്‍ണ പ്രിയദര്‍ശനാണ് എഴുതുന്നത്. ഒരു ശ്രീലങ്കൻ സുന്ദരി ഒക്‍ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ട്. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ ഒരു ശ്രീലങ്കൻ സുന്ദരിയുടെ ഗാന രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്‍ണ പ്രിയദര്‍ശനാണ്.
അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗർ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് ‘ഒരു ശ്രീലങ്കൻ സുന്ദരി’ യില്‍ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമൻ. ഒരു ശ്രീലങ്കൻ സുന്ദരിയുടെ സംഗീത സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും പിആർഒ എം കെ ഷെജിൻ, ഡിജിറ്റൽ മീഡിയ വിഷൻ മീഡിയ കൊച്ചിനുമാണ്.