കടിയങ്ങാട്: കോഴിക്കോട് വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കടിയങ്ങാടാണ് സംഭവം. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മൽ കുഞ്ഞിചെക്കനെയാണ് (85) മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന്, കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു.