ഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂരിലെ അതിര്‍ത്തിയില്‍ നിന്നാണ് പാക് ഡ്രോണ്‍ കണ്ടെത്തിയത്. പ്രദേശത്തെ ഒരു പാടത്തു നിന്നാണ് അതിര്‍ത്തി രക്ഷാ സേന ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബി.എസ്.എഫ് അന്വേഷണം ആരംഭിച്ചു.
ഡിജെഐ മാട്രിസ് 300 ആര്‍ടികെ വിഭാഗത്തില്‍ പെടുന്ന ക്വാഡ്‌കോപ്റ്റര്‍ ഡ്രോണാണ് കണ്ടെത്തിയത്. ഫിറോസ്പൂര്‍ അതിര്‍ത്തിക്ക് സമീപത്തെ ഛക് ബാങ്കെ വാല ഗ്രാമത്തില്‍ ശനിയാഴ്ച നടത്തിയ തിരച്ചിലില്‍ ഒരു നെല്‍വയലില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെടുത്തതെന്ന് ബിഎസ്എഫ് പറഞ്ഞു.