ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേന മേധാവി മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭീകരസംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
കഴിഞ്ഞ ആഴ്ച നടന്ന കൂട്ടക്കൊലയ്ക്ക് ഹമാസിന് നേതൃത്വം നല്‍കിയത് അബു മുറാദായിരുന്നു. ആ ആക്രമണത്തില്‍ ഹാംഗ് ഗ്ലൈഡറുകള്‍ വഴി ഇസ്രായേലിലേക്ക് കടന്ന ആക്രമണകാരികളുമുണ്ടെന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നല്‍കിയ ഹമാസിന്റെ കമാന്‍ഡോ സേനയുടെ സൈറ്റുകള്‍ ഒറ്റരാത്രികൊണ്ട് വിവിധ ആക്രമണങ്ങളിലൂടെ നശിപ്പിച്ചെന്നും ഐഡിഎഫ് പറഞ്ഞു.
പതിറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ സംഘര്‍ഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ 1,300-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇസ്രായേല്‍ ഗാസയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 1,530-ലധികം പേര്‍ കൊല്ലപ്പെട്ടു. ഏകദേശം 1500 ഹമാസ് തീവ്രവാദികള്‍ ജൂത രാഷ്ട്രത്തിനുള്ളില്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ അവകാശപ്പെടുന്നു.