അമ്പലപ്പുഴ: സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട മിനിലോറി വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. അമ്പലപ്പുഴയില്‍നിന്ന് എടത്വായിലേക്ക് പച്ചക്കറിയുമായി പോയ മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ശ്രേയസ് ഗണേഷ് കുമാര്‍ എന്നയാളുടെ വീടിന്റെ മതിലാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് അമ്പലപ്പുഴ-തിരുവല്ല സംസഥാന പാതയില്‍ കരുമാടി മാമൂട് ജങ്ഷനു സമീപത്തായിരുന്നു അപകടം.  
 

By admin

Leave a Reply

Your email address will not be published. Required fields are marked *