കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രമാണ് നടന്‍ സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കി താരം അടുത്തതായി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുക. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ചിത്രത്തെ ഇപ്പോള്‍ സൂര്യ 43 എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. 
നേരത്തെ സുധയും, സൂര്യയും ഒന്നിച്ച സൂരൈപോട്ര് ഒടിടി റിലീസ് ആണെങ്കിലും വലിയ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പുതിയ സൂചനയാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയായി സൂര്യ എത്തും എന്നാണ് വിവരം. ഇതിന് വേണ്ട ശരീര ഭാരം കുറയ്ക്കല്‍ അടക്കം സൂര്യ ഇതിനകം എടുക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് ചിത്രത്തിലെ ഏതെങ്കിലും സന്ദര്‍ഭത്തിലുള്ള റോളാണോ അല്ല, ചിത്രത്തിലുടനീളം ഈ റോളാണോ എന്ന് വ്യക്തമല്ല.
അതേ സമയം സുധ കൊങ്കാര ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും നസ്രിയയും പ്രധാന വേഷത്തില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. ഇതും സൂരൈപോട്ര് പോലെ യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ട വിഷയമാണ് കൈകാര്യം ചെയ്യുന്നത് ചില തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അതിന് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. 
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്.  ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍  ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ഹിന്ദി അവകാശം അടുത്തിടെ 100 കോടിക്ക് വിറ്റുപോയി എന്ന വിവരം പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ അടുത്തിടെ ഇറങ്ങിയ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. 
അതേ സമയം ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന  ‘വാടിവാസല്‍’ താല്‍കാലികമായി മാറ്റിവച്ചാണ് സൂര്യ സുധ കൊങ്കാര ചിത്രം ചെയ്യുന്നത്. വിടുതലെ 2 റിലീസുമായി ബന്ധപ്പെട്ട് വെട്രിമാരന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് അടുത്തതായി സുധ കൊങ്കാരയുടെ ചിത്രം ചെയ്യാം എന്ന് സൂര്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സുധ സൂര്യ ചിത്രത്തിന്‍റെ സംഗീത സംവിധാനം ജിവി പ്രകാശ് കുമാര്‍ ആയിരിക്കും നിര്‍വഹിക്കുക.
സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ള  ‘വാടിവാസലിന്‍റെ’  എഴുത്തുപണികള്‍ക്ക് വീണ്ടും സമയം വേണം എന്നാണ് വെട്രിമാരന്‍  അറിയിച്ചത്. ഇത് അടുത്തവര്‍ഷമേ പൂര്‍ത്തിയാകൂ. അതോടെയാണ്  സുധ കൊങ്കാരയുടെ ചിത്രം അടുത്തതായി ചെയ്യാന്‍ സൂര്യ തയ്യാറായത് എന്നാണ് വിവരം.

By admin

Leave a Reply

Your email address will not be published. Required fields are marked *