അഹമ്മദാബാദ് – ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് പത്തോവറില്‍ ഒരു വിക്കറ്റിന് 49 റണ്‍സ്. നന്നായി തുടങ്ങിയ പാക്കിസ്ഥാന് അബ്ദുല്ല ശഫീഖിനെയാണ് (24 പന്തില്‍ 20) നഷ്ടപ്പെട്ടത്. പ്രതീക്ഷിച്ചതിലും താഴ്ന്ന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. സിറാജിന്റെ ആദ്യ ഓവറില്‍ ഇമാമുല്‍ ഹഖ് (29 പന്തില്‍ 23 നോട്ടൗട്ട്) മൂന്ന് ബൗണ്ടറി നേടിയതോടെയാണ് പാക്കിസ്ഥാന്‍ കുതിപ്പാരംഭിച്ചത്. മറുവശത്ത് ജസ്പ്രീത് ബുംറ പതിവ് പോലെ റണ്‍പിശുക്കി. നാലോവറില്‍ ഒരു മെയ്ഡനാക്കിയ ബുംറ 14 റണ്‍സാണ് വിട്ടുകൊടുത്തത്. ബുംറയുടെ ഹോം ഗ്രൗണ്ടാണ് ഇത്. ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഇമാമിനൊപ്പം ബാറ്റ് ചെയ്യുന്നത്. 
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പാക്കിസ്ഥാനും ആദ്യം ഫീല്‍ഡ് ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞു.
പനി മാറിയ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചത്തി. ഇശാന്‍ കിഷന് സ്ഥാനം നഷ്ടപ്പെട്ടു. പാക്കിസ്ഥാന്‍ ടീമില്‍ മാറ്റമില്ല. നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരുണ്ട്. ഗാലറി നീലമയമാണ്.
 
2023 October 14Kalikkalamtitle_en: Mohammed Siraj wicket of Abdullah Shafique World cup India vs Pakistan

By admin

Leave a Reply

Your email address will not be published. Required fields are marked *