തിരുവനന്തപുരം: വ്യാജ ലൈസന്‍സ് കൈവശംവച്ച രണ്ടു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ കാസര്‍ഗോഡ് ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് ഉസ്മാന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് വ്യാജ ലൈസന്‍സ് നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്ത എസ്.ആന്‍ഡ്.എസ്. ഡ്രൈവിംഗ് സ്‌കൂളിലെ പ്രൊപ്രൈറ്റര്‍ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു.
വാഹന പരിശോധന നടത്തവെയാണ് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ ഉസ്മാന്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പിന്നീട് വാട്സ് ആപ്പ് വഴി ലൈസന്‍സ് അയച്ചു നല്‍കി. എന്നാല്‍, ഈ ലൈസന്‍സ് നമ്പര്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസന്‍സാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജലൈസന്‍സ് ആണെന്ന് തിരിച്ചറിഞ്ഞ് ചന്തേര പോലീസ് കേസ് എടുക്കുകയായിരുന്നു.
തുടര്‍ അന്വേഷണത്തിലാണ് കാഞ്ഞങ്ങാട് സബ് ആര്‍ടിഒയുടെ പരിധിയിലുള്ള എസ്.ആന്‍ഡ്.എസ്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ ഒത്താശയോടെയാണ് പ്രതി ലൈസന്‍സ് നേടിയതെന്ന് ബോധ്യപ്പെടുകയായിരുന്നു.
ഇത്തരത്തില്‍ വ്യാജ ലൈസന്‍സ് നിര്‍മിക്കുകയും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ അവരുടെ ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ എം പരിവാഹന്‍ ഡിജിലോക്കര്‍ പോലുള്ള അംഗീകൃത ആപ്പുകളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസര്‍ഗോഡ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എ.സി. ഷീബ അറിയിച്ചു.