തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഉളിക്കല്‍ സ്വദേശി എന്‍. രാജേഷിനെയാണ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷ വിധിച്ചത്. നാലു വകുപ്പുകളിലായാണ് ശിക്ഷ.
2018 ഒക്ടോബറിലാണ് സംഭവം. പെണ്‍കുട്ടിയെ പ്രതി പുതിയ മൊബൈല്‍ ഫോണ്‍ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തളിപ്പറമ്പ് എസ്.ഐയായിരുന്ന കെ.കെ. പ്രശോഭാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.