കൊച്ചി: മലമ്പാമ്പിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. അളമ്പില്‍ വീട്ടില്‍ സന്തോഷിനാണ് പരിക്കേറ്റത്. എറണാകുളം കങ്ങരപ്പടിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സന്തോഷിന്റെ കാല്‍മുട്ടിനു താഴെയുള്ള എല്ലുകള്‍ ഒടിഞ്ഞു. മസിലുകള്‍ക്കും ഗുരുതര പരിക്കുണ്ട്.
വീടിന് സമീപത്ത് നിന്ന് പുല്ലു വെട്ടുകയായിരുന്ന സന്തോഷിന്റെ കാലില്‍ ചുറ്റി പെരുമ്പാമ്പ് വരിഞ്ഞു മുറുക്കുകയായിരുന്നു. വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മലമ്പാമ്പിനെ കാലില്‍ നിന്ന് മാറ്റാനായത്.
നാട്ടുകാരാണ് സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്തോഷിനെ ശസ്ത്രക്രിയ ചെയ്തു.