ജിദ്ദ: ഗാസയിൽ നിന്ന് ഫലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ഇസ്രായേൽ ആഹ്വാനങ്ങൾ നിരസിച്ച് സൗദി അറേബ്യ.
ഗാസയിൽ നിരായുധരായ സാധാരണ ജനങ്ങൾക്ക് നേരെ തുടർച്ചയായി നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങളെയും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അപലപിച്ചു.
സിവിലിയന്മാർക്കെതിരായ എല്ലാവിധ സൈനിക നീക്കങ്ങൾക്കെതിരെയും മാനുഷിക ദുരന്തം തടയാനും ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ ആശ്വാസവും മരുന്നും ആവശ്യങ്ങളും എത്തിക്കാനും ആവശ്യമായ നടപടികൾ സത്വരമായി കൈക്കൊള്ളണമെന്ന് രാജ്യാന്തര സമൂഹം സമൂഹത്തോട് സൗദി പ്രസ്താവന ആഹ്വാനം ചെയ്തു.
“മാന്യമായ ജീവിതത്തിനുള്ള ഈ അടിസ്ഥാന സൗകര്യങ്ങൾ അവിടുത്തെ ജനങ്ങൾക്ക് നിഷേധിക്കുകയും നഷ്ടപ്പെടുത്തുകായും ചെയ്യുന്നത് രാജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്, അതിലൂടെ ഉണ്ടാകുന്നത് മേഖല സാക്ഷ്യം വഹിക്കുന്ന പ്രതിസന്ധിയുടെയും കഷ്ടപ്പാടുകളുടെയും ആഴം വർദ്ധിക്കുന്നു എന്നതുമാണ്” സൗദി വിദേശകാര്യ മന്ത്രാലയ പ്രസ്താവന തുടർന്നു.
സൗദി അറേബ്യ ആവർത്തിച്ചാവശ്യപ്പെടുന്ന കാര്യങ്ങൾ ഇവയാണ്: ഗാസയിലെ സഹോദരങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുക, പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാൻ വഴിയൊരുക്കുക, ഇക്കാര്യങ്ങളിൽ രാജ്യാന്തര മാനദണ്ഡങ്ങളും മാനുഷിക നിയമങ്ങളും പാലിക്കാൻ തയാറാവുക, രക്ഷാസമിതിയുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രമേയങ്ങൾക്ക് അനുസൃതമായി സമാധാന പ്രക്രിയ പ്രാവർത്തികമാക്കാൻ തയാറാവുക.
ഇതോടൊപ്പം, കൂടാതെ കിഴക്കൻ ജറുസലേം തലസ്ഥാനവും 1967 ലെ അതിർത്തി അടിസ്ഥാനവുമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചു കൊണ്ടുള്ള നീതിപൂർവകവും സമഗ്രവുമായ പരിഹാരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യു എൻ, രക്ഷാസമിതി, അറബ് സമാധാന പദ്ധ്വതി സംബന്ധിച്ചും സൗദി പ്രസ്താവന ആവർത്തിച്ച് ആവശ്യപ്പെട്ടു.