ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം വിവാഹനിശ്ചയ പാർട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരൻ ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എൻഗേജ്മെന്റ് പാർട്ടി, ദുബായ് ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായ് എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം ചേർത്തിരുന്നു.
സെപ്റ്റംബറിലാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് മീര നന്ദൻ വെളിപ്പെടുത്തുന്നത്. നാട്ടിൽ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിൽനിന്നു കാവ്യ മാധവൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരാണ് എത്തിയത്.
ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജു അക്കൗണ്ടന്‍റാണ്. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്ന് മീര പറഞ്ഞിരുന്നു.