തിരുവനന്തപുരം: ഇന്ത്യ മുന്നണിയുടെ ജാതി സെന്‍സസ് ആവശ്യത്തെ ചോദ്യം ചെയ്ത് വെള്ളാപ്പള്ളി വെള്ളാപ്പള്ളി നടേശന്‍. ജാതി സെന്‍സസ് വെറും ഇലക്ഷന്‍ സ്റ്റണ്ട്. അയിത്തം ഇപ്പോഴും നിലനിക്കുന്നു. ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം തന്നെ ഉദാഹരണം. ജാതി സെന്‍സസില്‍ പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാകണം.
സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ഇത്തരമൊരാവശ്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് നടത്തുന്നത് എന്തിനാണെന്ന് അത് നടത്തുന്നവര്‍ പറയുന്നില്ലെന്നും, രാഷ്ട്രീയാധികാരം കൊടുക്കാനാണെങ്കില്‍ അക്കാര്യം അവര്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിന്നാക്കക്കാരെ പറ്റിക്കാനാണ് ജാതി സെന്‍സസെന്നും അദ്ദേഹം പറഞ്ഞു.
മാന്യമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഉയര്‍ന്ന ആരോപണം അടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതു പോലെയായി. മാധ്യമങ്ങള്‍ റേറ്റിങ് കൂട്ടാന്‍ സത്യവും ധര്‍മവും നീതിയും ഇല്ലാതാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയഭേദമന്യേ ചില സഹകരണ സ്ഥാപനങ്ങളില്‍ കൊള്ള നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഈ മേഖലയെ അടച്ചാക്ഷേപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിഴിഞ്ഞത്ത് അണികളെ യുദ്ധത്തിനിറക്കുന്നത് ശരിയല്ല. മത മേലധ്യക്ഷന്‍മാര്‍ പക്വതയോട് പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.