കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് മുഖ പത്രമായ ചന്ദ്രികയുടെ പ്രചാരണ ക്യാമ്പയിനും, ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു.
കുവൈത്ത് കെഎംസിസി ആസ്ഥാന ഓഫീസിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.മുസ്തഫ കോട്ടപ്പുറം മുഖ്യപ്രഭാഷണം നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, മുൻ കേന്ദ്ര സെക്രട്ടറി അഷ്‌റഫ് തൃക്കരിപ്പൂർ, ജില്ലാ വൈസ്:പ്രസിഡന്റ് കെ.പി. കുഞ്ഞബ്ദുള്ള, മണ്ഡലം സെക്രട്ടറി റയീസ് വലിയകത്ത്, കെ.കെ. ശംസീർ നാസർ, ഇബ്രാഹിം കോട്ടപ്പുറം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം ജന.സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ അമീർ കമ്മാടം നന്ദിയും പറഞ്ഞു.