” Gaza are not safe any more ” പലസ്തീനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി (United Nations Relief and Works Agency for Palestine Refugees (UNRWA)) ഇന്ന് പുറത്തുവിട്ട സ്റ്റേറ്റ്മെന്റിലാണ് ഗാസ ഇനി സുരക്ഷിതമല്ല എന്ന് പറഞ്ഞിരിക്കുന്നത് ( Gaza are not safe any more )
അതിനുകാരണമായി അവർ പറയുന്നത് യുദ്ധത്തിന് ചില അന്താരാഷ്ട്ര നിയമങ്ങളുണ്ട് എന്നതാണ്. അതാ യത് പൊതുജനങ്ങൾ,ആശുപത്രികൾ,സ്‌കൂളുകൾ, ക്ലിനിക്കുകൾ, ഐക്യരാഷ്ട്രസഭയുടെ ഓഫീസുകൾ പരിസരങ്ങൾ എന്നിവ ഒരു കാരണവശാലും ആക്രമിക്കാൻ പാടില്ല എന്നാണ് ആ നിയമം.
ഗാസയിൽ ആ നിയമങ്ങളെല്ലാം ഇസ്രായേൽ കാറ്റിൽപ്പറത്തിയിരിക്കുന്നു. വെള്ളവും വൈദ്യുതിയും നിഷേ ധിച്ചതിലുപരി മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവപോലും അവിടേക്ക് കൊണ്ടുപോകാൻ അനുവദി ക്കുന്നില്ല..വലിയൊരു മാനവദുരന്തത്തിലേക്കാണ് ഗാസ നീങ്ങുന്നതെന്ന് പറയാതെ വയ്യ.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ “അൽ ഷിഫ” യിൽ പരുക്കേറ്റ രോഗികളുടെ തിക്കും തിര ക്കുമാണ്. നിരവധിപ്പേർ വഴിയിലും തറയിലുമാണ് കിടക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാർ അവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി അവരെയെല്ലാം ഇപ്പോൾ ആശുപത്രിയിലാണ് താമസിപ്പിച്ചിരിക്കു ന്നത്. വൈദ്യുതിയും മരുന്നുകളും ആവശ്യത്തിനില്ലെങ്കിലും മുഴുവൻ സമയവും ഡോക്ടർമാർ രോഗികളെ പരിചരിക്കുന്നു.
ഗാസയിൽ 2009 മുതൽ ജോർദാൻ സർക്കാർ നടത്തിവന്ന ഒരു ഫീൽഡ് ഹോസ്‌പിറ്റൽ രണ്ടുദിവസം മുൻപ് പ്രവർത്തനം നിർത്തിവച്ചു. ആശുപത്രിയിലേക്കുള്ള എല്ലാ റോഡുകളും വഴികളും ഇസ്രായേൽ ബോംബിട്ടു തകർത്തതിനാൽ അവിടേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ബുദ്ധിമുട്ടാണ്. ഒരു ദിവസം 1000 -1200 രോഗികൾക്കായിരുന്നു ഈ ആശുപത്രി ചികിത്സ നൽകിയിരുന്നത്.
ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവർ 2215 പേരും വെസ്റ്റ് ബാങ്കിൽ 53 പേരു മാണ്. പരുക്കേറ്റവർ 9800 പേർ. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർ 1300 ഉം പരുക്കേറ്റവർ 3400 പേരുമാണ്. (Source – Al Jazeera, October 14 )
ഗാസയിലെ ജനസംഖ്യ 23 ലക്ഷമാണ്.അതിൽ 47% വും 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ഇപ്പോൾ 17 ലക്ഷത്തോളം ആളുകൾ അഭയാർത്ഥി ക്യാമ്പുകളിലാണ് അഭയം തേടിയിരിക്കുന്നത്.
ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിലുണ്ടായ നാശനഷ്ടങ്ങൾ ഇപ്രകാരമാണ്.
64283 കെട്ടിടസമുച്ചയങ്ങൾ ആക്രമിക്കപ്പെട്ടു. അവയിൽ 5540 എണ്ണം പൂർണ്ണമായും തകർന്നു.
90 വിദ്യാഭാസ സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. 18 മോസ്‌ക്കുകൾ ആക്രമണത്തിനു വിധേയമായതിൽ 11 എണ്ണം പൂർണ്ണമായും തകർന്നു.
23 ആംബുലൻസുകളും 11 ജലശുദ്ധീകരണ ശാലകളും തകർക്കപ്പെട്ടു. 28 മെഡിക്കൽ സ്റ്റാഫ് കൊല്ലപ്പെട്ടു.
19 ആശുപത്രികൾ പൂർണ്ണരീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല.
( Source -OCHA , WHO -October 14 )
അത്യന്തം ഗുരുതരമായ ഈ സാഹചര്യത്തിൽ ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങൾ അടിയന്തരമായ ഇടപെടൽ നടത്തി മേഖലയിൽ താൽക്കാലിക വെടിനിർത്തലിന് എത്രയും പെട്ടെന്ന് ശ്രമിക്കണമെന്നാണ് Doha Institute for Graduate സ്റ്റഡീസിലെ അനലിസ്റ്റ് Tamer Qarmout മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed